കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കുക എന്നു പറഞ്ഞാല്‍ അത് സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
വാട്സ് ആപ്പ് സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് പറഞ്ഞ വാട്സ്ആപ്പ് ഐ ടി നിയമത്തിലെ ഈ ചട്ടം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ നിയമിക്കണം.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുക, കണ്ടന്റുകള്‍ പരിശോധിക്കുക, വേണ്ടിവന്നാല്‍ പോസ്റ്റ് നീക്കം ചെയ്യുക എന്നിവയെല്ലാം ഈ വ്യക്തിയുടെ ചുമതലയായിരിക്കും.
എന്നാല്‍ ഇത് വിരടലയാളം പരിശോധിക്കുന്നത്പോ ലെയാണെന്നും വാട്സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് മാത്രമല്ല, ഒ ടി ടികള്‍ക്കും ഇത് ബാധകമാണ്.
Comments
Post a Comment